കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽനിന്ന്​

കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് ആഘോഷ പരിപാടികൾ സമാപിച്ചു

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്‌ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടികൾ സമാപിച്ചു. ഉള്ഹിയ്യത്, മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ മത്സര പരിപാടികൾ, അനുമോദനങ്ങൾ, കുടുംബ സംഗമം എന്നീ പരിപാടികളോട് കൂടിയാണ്​ ആഘോഷം സംഘടിപ്പിച്ചത്.

സി.എച്ച് സെന്‍റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുറ്റ്യാടി, കൊയിലാണ്ടി മണ്ഡലം കമ്മിറ്റികളെ ആദരിച്ചു. കെ.എം.സി.സി പ്രവർത്തനങ്ങൾ കാമറ കണ്ണുകളിലൂടെ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്ന ഫോട്ടോഗ്രാഫർ റഷീദ് വാഴയിൽ, ഹ്രസ്വ സന്ദർശനാർഥം ബഹ്​റൈനിൽ എത്തിയ കുഞ്ഞായിഷ മഹമൂദ് എന്നിവരെ ആദരിച്ചു.

കുടുംബ സംഗമം കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ്​ ഫൈസൽ കണ്ടീത്തായയുടെ അധ്യക്ഷതയിൽ സീനിയർ നേതാവ് കളത്തിൽ മുസ്തഫ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ്​ ഫൈസൽ കോട്ടപ്പള്ളി, ഓർഗനൈസിങ്​ സെക്രട്ടറി പി.കെ ഇസ്ഹാഖ്എ ന്നിവർ സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, എ.പി ഫൈസൽ, ശരീഫ് വില്യാപ്പള്ളി, കെ.കെ.സി മുനീർ, ടിപ്പ് ടോപ് ഉസ്മാൻ എന്നിവർ സംബന്ധിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം സ്വാഗതവും ട്രഷറർ സുഹൈൽ മേലടി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഹമീദ് അയനിക്കാട്, അഷ്‌റഫ് നരിക്കോടൻ, ലത്തീഫ് കൊയിലാണ്ടി, മുനീർ ഒഞ്ചിയം, വനിതാ നേതാക്കളായ മുഹ്സിന കബീർ, ഫെമിന മുസ്തഫ, കെ.പി ഫെബിന എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - kmcc eid celebration ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.