മനാമ: പവിഴ ദ്വീപിന്റെ 51ാമത് ദേശീയ ദിനം ബഹ്റൈൻ കെ.എം.സി.സി വിപുലമായി ആഘോഷിച്ചു. സൽമാനിയ മെഡിക്കൽ സെന്ററിൽ നടന്ന ‘ജീവസ്പർശം’ 38ാമത് രക്തദാന ക്യാമ്പിൽ 200ൽ പരം രക്തദാതാക്കൾ പങ്കെടുത്തു.
കെ.എം.സി.സി ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടന്ന കല-സാംസ്കാരിക സദസ്സ് ബഹ്റൈൻ പാർലമെന്റ് ഉപാധ്യക്ഷൻ അഹ്മദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതം പറഞ്ഞു.
ബഹ്റൈനിലെ പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീത സദസ്സ്, അറബിക് ഡാൻസ്, മെഹന്തി ഫെസ്റ്റ്, കെ.എം.സി.സി വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. കെ.എം.സി.സി മുൻ പ്രസിഡന്റ് എസ്.വി. ജലീൽ, സംസ്ഥാന ഭാരവാഹികളായ കുട്ടുസ മുണ്ടേരി, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, സലിം തളങ്കര, കെ.കെ.സി. മുനീർ, നിസാർ ഉസ്മാൻ, ഷെരീഫ് വില്യാപ്പള്ളി, അസ്ലം വടകര, ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.