മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മേയ് മൂന്നിന് നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കമാകുന്ന ഏരിയ സമ്മേളനങ്ങള്‍ മേയ് അവസാനത്തോടെ സമാപിക്കും.
തുടര്‍ന്ന് രണ്ടു ദിവസമായി ജില്ല പ്രധിനിധി സമ്മേളനവും ജൂണിൽ പൊതു സമ്മേളനവും നടക്കും. രണ്ടുവര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കെ.പി.എ ക്ക് 1600ലധികം അംഗങ്ങളാണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും, സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചിൽഡ്രന്‍സ് പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കായിക വിഭാഗവും, ഹോസ്പിറ്റല്‍ വിങ്, ഡെത്ത് ആന്‍ഡ് ചാരിറ്റി വിങ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിസാര്‍ കൊല്ലം പ്രസിഡന്റും, ജഗത് കൃഷ്ണകുമാര്‍ ജനറല്‍സെക്രട്ടറിയും രാജ് കൃഷ്ണന് ട്രഷററുമായ ഏഴംഗ സെക്രട്ടേറിയറ്റ് കമ്മിറ്റിയാണ് അസോസിയേഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. റിഫ ഏരിയ സമ്മേളനവുമായി ഏരിയ അംഗങ്ങള്‍ക്ക് 3926 6951, 3900 7142, 3692 1377 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.