മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. മനാമ താരിഖ് അൽ മൊയ്‌ദ് ടവറിൽ നടന്ന മെഡിക്കൽ ക്യാമ്പ് സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക് ഉപകാരപ്രദമായി. സാമൂഹിക പ്രവർത്തകൻ അഷ്കർ പൂഴിത്തല ഉദ്ഘാടനം ചെയ്തു.
'ഹൃദ്രോഗവും പരിഹാരവും' വിഷയത്തിൽ കിംസ് ഹോസ്പിറ്റൽ കാർഡിയോളജി കൺസൽട്ടന്റ് ഡോ. ജൂലിയൻ ക്ലാസെടുത്തു. ഏരിയ പ്രസിഡന്റ് മഹേഷ് കെ. മാത്യു അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ റോജി ജോൺ, ഏരിയ കോഓഡിനേറ്റർ മനോജ് ജമാൽ, പ്രവാസി ശ്രീ ഗ്രൂപ് ഹെഡ് സുമി ഷമീർ, ഏരിയ ജോ. സെക്രട്ടറി ഷമീർ സലീം എന്നിവർ സംസാരിച്ചു.
ഡെൽമ മഹേഷ് പരിപാടി നിയന്ത്രിച്ചു. ഏരിയ കോഓഡിനേറ്റർ നവാസ് കുണ്ടറ സ്വാഗതവും സെക്രട്ടറി എം.എ. സജികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.