മനാമ: സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊർജം പകരാൻ കൊല്ലം പ്രവാസി അസോസിയേഷൻ കലാ സാംസ്കാരിക വേദിയായ സൃഷ്ടിയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്ത് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.എ. സലിം നിർവഹിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഴുത്തുകാരായ പങ്കജ് നാഭൻ, നൗഷാദ് മഞ്ഞപ്പാറ എന്നിവർ സംസാരിച്ചു. ഇരുവരും നിരവധി പുസ്തകങ്ങൾ ലൈബ്രറിക്കു സംഭാവന നൽകുകയും ചെയ്തു.
സൃഷ്ടി കോഓഡിനേറ്റർ അനൂബ് തങ്കച്ചൻ സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദിയും അറിയിച്ചു. 500ൽപരം പുസ്തകങ്ങളുള്ള ലൈബ്രറിയിലെ മെംബർഷിപ് എല്ലാ പ്രവാസികൾക്കും എടുക്കാവുന്നതാണെന്നും എല്ലാ മാസവും സാഹിത്യ സംവാദ സദസ്സുകൾ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.