കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം നടത്തി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് ഒ​ന്നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ സി​മി സ​രു​ൺ ന​യി​ച്ച ടീം ​ജ​മ​ന്തി ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ഷ തോ​മ​സ് ന​യി​ച്ച ടീം ​മ​ന്ദാ​രം ര​ണ്ടാം സ്ഥാ​ന​വും ജി​ബി ജോ​ൺ ന​യി​ച്ച ടീം ​അ​ത്തം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കെ.​പി.​എ പ്ര​സി​ഡ​ന്റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

യൂ​നി​റ്റ് ഹെ​ഡ് പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, വൈ​സ് പ്ര​സി​ഡ​ന്റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യൂ​നി​റ്റ് അം​ഗം ഉ​ഷ കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും റീ​ജ മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ത്സ​രം വ​ള​രെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി​രു​ന്ന സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, രാ​ജേ​ശ്വ​രി പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കെ.​പി.​എ സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യൂ​നി​റ്റ് അം​ഗം അ​ർ​ച്ച​ന അ​ന​ന്ദു മ​ത്സ​രം നി​യ​ന്ത്രി​ച്ചു.   

Tags:    
News Summary - Kollam Pravasi Association with Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.