മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ അൽഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം പേർക്ക് രക്തപരിശോധന നടത്താൻ കഴിഞ്ഞു. ഇവർക്ക് തുടർന്നുള്ള 10 ദിവസം സൗജന്യമായി ഡോക്ടറുടെ സേവനം ലഭിക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി പി.കെ. ഹരീഷ് സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു.
ഡോ. പി.വി. ചെറിയാൻ, നജീബ് കടലായി (തണൽ), ഷാജി പുതുക്കുടി (ട്രഷറർ, കെ.പി.എഫ്), ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ (ഒ.ഐ.സി.സി), ഡോ. മുഹമ്മദ് അഹ്സാൻ (ഇ.എൻ.ടി സ്പെഷലിസ്റ്റ്, അൽഹിലാൽ), സഫ്വാൻ (അൽഹിലാൽ), ബിനു മണ്ണിൽ (ബഹ്റൈൻ പ്രതിഭ), അനീഷ് (നൗക ബഹ്റൈൻ), ബഷീർ (കാരുണ്യ പാലിയേറ്റിവ്), കെ.പി.എഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ.ടി. സലീം, യു.കെ. ബാലൻ, വനിത വിഭാഗം കൺവീനർ രമ സന്തോഷ് എന്നിവർ സംസാരിച്ചു. കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി, ചാരിറ്റി വിങ്, വനിത വിഭാഗം എന്നിവർ നേതൃത്വം നൽകി. ബബീന സുനിൽ നിയന്ത്രിച്ച യോഗത്തിൽ ജനറൽ കോഓഡിനേറ്റർ വി.കെ. ജയേഷ് സന്നിഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.