മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 130 പേർ രക്തം ദാനം നൽകാനായി എത്തിയെന്നും സമയപരിധിക്കുള്ളിൽ 95 പേർക്ക് രക്തം നൽകാനായെന്നും പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു.
ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് രക്ഷാധികാരി കെ.ടി. സലീം അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഫൈസൽ പാട്ടാണ്ടി സ്വാഗതവും ചാരിറ്റി വിങ് കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ, കെ.പി.എഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു.കെ. ബാലൻ, ട്രഷറർ ഷാജി പുതുക്കുടി, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ വി.കെ. ജയേഷ് യോഗ നടപടികൾ നിയന്ത്രിച്ചു. അടിയന്തര രക്തദാന ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.