മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വനിത വിഭാഗം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ന്യൂ ഹൊറൈസൺ സ്കൂളിൽ നടന്ന മത്സരത്തിൽ കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി. സലിം, യു.കെ. ബാലൻ, സുധീർ തിരുനിലത്ത് എന്നിവർ തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. ഹരീഷ്, വൈസ് പ്രസിഡന്റ് ശശി അക്കരാൽ, ന്യൂ ഹൊറൈസൺ സ്കൂൾ പ്രതിനിധി പ്രമോദ് രാജ് എന്നിവർ സംസാരിച്ചു. വനിത വിഭാഗം കൺവീനർ രമ സന്തോഷ് സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ വി.കെ. ജയേഷ് പരിപാടി നിയന്ത്രിച്ചു. മൂന്നു വിഭാഗങ്ങളിലായി നടത്തിയ ചിത്രരചന മത്സരത്തിന്റെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.പി.എഫ് വനിത വിഭാഗം അംഗങ്ങളായ സജിന ഷനൂബ്, ബബിന സുനിൽ, സാന്ദ്ര നിഷിൽ, അഞ്ജലി സുജീഷ്, ശ്രീജില ബൈജു, സംഗീത റോഷിൽ, ഭാഗ്യശ്രീ അഖിൽ, ഖൈറുന്നിസ റസാഖ്, ഉഷ ശശി, ഷീബ സുനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.