മനാമ: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 46 പേരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായി ലാൽകെയേഴ്സ് എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
കുവൈത്തിലുണ്ടായ തീ പിടിത്തത്തിലും ബഹ്റൈനിലെ മനാമ സൂഖിലുണ്ടായ തീപിടിത്തത്തിലും കടുത്ത ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്നതായും അപകടത്തിൽപ്പെട്ടു മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബഹ്റൈൻ ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ അനുശോചന യോഗത്തിൽ പറഞ്ഞു.
സെക്രട്ടറി ഷൈജു കമ്പ്രത്ത് ട്രഷറർ അരുൺ. ജി. നെയ്യാർ, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളായ ഗോപേഷ് അടൂർ, വിപിൻ, വിഷ്ണു വിജയൻ, നന്ദൻ, ഭവിത് എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.