മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മുൻ ട്യൂബ്ലി-സൽമാബാദ് ഏരിയ പ്രസിഡന്റും ദേശീയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഏരിയ കമ്മിറ്റി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി.
ഐ.വൈ.സി.സി ബഹ്റൈൻ ട്യൂബ്ലി-സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ബിജു ജോർജ് ഉദ്ഘാടനം ചെയ്തു.
നവംബർ എട്ടു മുതൽ 15 വരെ നീളുന്നതാണ് മെഡിക്കൽ ക്യാമ്പ്. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെ തുടരുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ടെസ്റ്റുകളും ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ലഭ്യമാവുന്നത്.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, ദേശീയ ഐ.ടി & മീഡിയ വിങ് കൺവീനർ ജമീൽ കണ്ണൂർ, ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, ഏരിയ അംഗം സുകുമാരൻ, ഷബീർ കണ്ണൂർ അടക്കമുള്ളവർ സംബന്ധിച്ചു.
ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്ക്കോളർഷിപ് നാലാം ഘട്ട പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. ഹോസ്പിറ്റലിനുള്ള മൊമന്റോ അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികൾക്ക് ബിജു ജോർജ് കൈമാറി. ഏരിയ സെക്രട്ടറി ഷാഫി വയനാട് സ്വാഗതവും, ഏരിയ ട്രഷറർ ഫൈസൽ പട്ടാമ്പി നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 35590391, 35019446, 39114530.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.