ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഞാൻ ഒരു കമ്പനിയിൽ നാലു വർഷവും 10 മാസവും 10 ദിവസവും ജോലി ചെയ്തു. ഇപ്പോൾ കമ്പനി മാറി. എനിക്ക് ലീവിങ് ഇൻഡമിനിറ്റി എങ്ങനെയാണ് കിട്ടുക. കമ്പനിയിലുള്ള സമയത്ത് ആദ്യവർഷം ഒരുമാസം ലീവും അടുത്ത 2.5 വർഷം കഴിഞ്ഞ് രണ്ട് മാസവും ലീവ് കിട്ടി. ബാക്കിയുള്ള മാസത്തിന്റെ കണക്കിൽ ലീവ് സാലറി കിട്ടുമോ?-ഉസ്മാൻ
താങ്കൾക്ക് താഴെ പറയുന്ന പ്രകാരം ലീവ് സാലറിയും ലീവിങ് ഇൻഡമിനിറ്റിയും ലഭിക്കാനുള്ള അർഹതയുണ്ട്.
ലീവ് സാലറി
താങ്കൾക്ക് ഒരുവർഷം ജോലി ചെയ്യുമ്പോൾ ഒരുമാസത്തെ ലീവ് ലഭിക്കാനുള്ള അർഹതയുണ്ട്. ഇത് എടുത്തില്ലെങ്കിൽ അക്കാലയളവിലെ ശമ്പളം തരണം. അതുകൊണ്ട് നാല് വർഷവും 10 മാസവും 10 ദിവസവും ജോലി ചെയ്യുമ്പോൾ നാല് വർഷത്തേക്ക് നാല് മാസത്തെ ലീവ് ലഭിക്കണം. പത്ത് മാസത്തേക്ക് 25 ദിവസവും 10 ദിവസത്തേക്ക് ഏകദേശം 0.8 ദിവസത്തെ അവധിയും ലഭിക്കണം. ഇതിൽ അവധി എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കിയുള്ള അവധിയുടെ ശമ്പളം ലഭിക്കണം. ഇടക്ക് അവധി എടുത്തിട്ടുണ്ടെങ്കിൽ ആ സമയത്തിന് പിന്നെയും അവധി ലഭിക്കുകയില്ല. അപ്പോൾ അവധി കണക്കാക്കുമ്പോൾ അതിനുള്ള വ്യത്യാസം വരും.
ലീവിങ് ഇൻഡമിനിറ്റി
ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത് ആദ്യത്തെ മൂന്നു വർഷത്തേക്ക് ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും അത് കഴിഞ്ഞ് ഓരോ വർഷവും ഓരോ മാസത്തെ ശമ്പളവും എന്ന നിലക്കാണ്. അതുകൊണ്ട് താങ്കൾക്ക് മൊത്തം 58 മാസത്തെ ജോലിക്ക് 100 ദിവസത്തെ ശമ്പളം ലീവിങ് ഇൻഡമിനിറ്റിയായി ലഭിക്കണം. അടിസ്ഥാന ശമ്പളത്തിലാണ് ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.