ഇവിടെ ദീർഘകാല പാട്ടക്കരാർ നിലവിലുണ്ടോ? ഉണ്ടെങ്കിൽ ആ കരാറുകൾക്ക് എന്തെങ്കിലും പ്രത്യേക നിയമം ബാധകമാണോ?
ഒരു വായനക്കാരൻ
2018 മാർച്ചിൽ നിലവിൽവന്ന റിയൽ എസ്റ്റേറ്റ് നിയമപ്രകാരം ഇവിടെ ദീർഘകാല പാട്ടക്കരാറുകൾക്ക് ബാധകമായ പ്രത്യേക നിയമ വ്യവസ്ഥകൾ നിലവിൽവന്നു.
10 വർഷത്തിൽ കുറയാതെ എന്നാൽ, 99 വർഷത്തിൽ കൂടാതെ കാലാവധിയുള്ള പാട്ടക്കരാറുകളെയാണ് ദീർഘകാല പാട്ടക്കരാറുകളായി പരിഗണിക്കുന്നത്. 10 വർഷത്തിൽ താഴെയുള്ള പാട്ടക്കരാറുകൾക്ക് ഇവിടത്തെ വാടക നിയമമാണ് ബാധകമാകുന്നത്. ദീർഘകാല പാട്ടക്കരാറുകൾ അറബി ഭാഷയിൽ എഴുതി ഒരു നോട്ടറിയുടെ മുന്നിൽ വേണം ഒപ്പിടാൻ. അതിനുശേഷം പാട്ടക്കരാർ RERAയുടെ അനുമതിയോടെ ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയിൽ രജിസ്റ്റർ ചെയ്യണം. ഉടമസ്ഥ അവകാശ രേഖയിൽ ദീർഘകാല പാട്ടക്കരാറിെൻറ തീയതിയും കാലാവധിയും മറ്റും രേഖപ്പെടുത്തും. എന്നാൽ മാത്രമേ ദീർഘകാല പാട്ടക്കരാറിെൻറ വ്യവസ്ഥകൾക്ക് നിയമത്തിെൻറ പരിരക്ഷ ലഭിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്ത കരാറുകൾ മാത്രമേ കോടതി നടപടികൾക്ക് സ്വീകരിക്കുകയുള്ളൂ. ദീർഘകാല പാട്ടക്കരാറുകൾ എഴുതിയ വ്യക്തിയുടെ മരണശേഷവും നിയമപരമായി നിലനിൽക്കും. അതിന്റെ കാലാവധി തീരുന്നതുവരെ.
? ഇവിടെ ബദൽ ശിക്ഷാരീതി നിലവിലുണ്ടോ?
ഒരു വായനക്കാരൻ
ബദൽ ശിക്ഷാരീതി ഇവിടെ നിലവിലുണ്ട്. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ജയിൽശിക്ഷ ലഭിച്ചവർക്കാണ് ഇൗ ശിക്ഷാരീതി ലഭിക്കുന്നത്. ബദൽ ശിക്ഷകൾ ഇവയാണ്:
1. സാമൂഹിക സേവനം
2. വീട്ടുതടങ്കൽ, ഒരു പ്രത്യേക സ്ഥലത്ത് തടവ്
3. ഒരു പ്രത്യേക സ്ഥലത്തേക്കോ സ്ഥലങ്ങളിലേക്കോ പ്രവേശിക്കുന്നത് ഒഴിവാക്കുക
4. ഒരു പ്രത്യേക വ്യക്തിയെയോ സ്ഥാപനത്തെയോ ഭീഷണിപ്പെടുത്തുന്നതിൽനിന്നും അല്ലെങ്കിൽ ആശയവിനിമയം നടത്തുന്നതിൽനിന്നും വിട്ടുനിൽക്കുക
5. ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയനാക്കുക
6. പുനരധിവാസ പരിശീലന പരിപാടികളിൽ പെങ്കടുക്കുക
7. കുറ്റകൃത്യത്തിെൻറ ഫലമായുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുക.
കുറ്റവിചാരണ സമയത്തും ജയിലിൽ കഴിയുന്നതിന് പകരം ഇൗ വ്യവസ്ഥകൾ പ്രകാരം ബദൽ ശിക്ഷകൾ നൽകുന്നതിന് കോടതിക്ക് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.