മനാമ: നബിദിനത്തോടനുബന്ധിച്ച് ‘കാരുണ്യത്തിന്റെ പ്രവാചകൻ’ ശീർഷകത്തിൽ മൈത്രി ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് മുനിസിപ്പാലിറ്റി തൊഴിലാളികൾക്കും സൽമാനിയ ഹോസ്പിറ്റൽ ക്ലീനിങ് തൊഴിലാളികൾക്കും ഭക്ഷണം വിതരണം ചെയ്തു. സെൻട്രൽ മാർക്കറ്റിലും സൽമാനിയ ഹോസ്പിറ്റലിലുമായി 160ഓളം ക്ലീനിങ് തൊഴിലാളികൾക്കാണ് ഭക്ഷണവിതരണം നടത്തിയത്. വിതരണോദ്ഘാടനം മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രതീപ് പത്തേരി നിർവഹിച്ചു. മാധ്യമപ്രവർത്തകരായ സിറാജ് പള്ളിക്കര, പ്രദീപ് പുറവുങ്കര, എറണാകുളം പ്രവാസി അസോസിയേഷൻ സെക്രട്ടറി സ്റ്റീവൻസൺ എന്നിവർ ആശംസകളർപ്പിച്ചു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, കോയിവിള മുഹമ്മദ് കുഞ്ഞ്, കോഓഡിനേറ്റർ നവാസ് കുണ്ടറ, അനസ് കരുനാഗപ്പള്ളി, ഷിനു ടി. സാഹിബ്, ധനീബ് സലാം തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.