മനാമ: അറബ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. അറബ് വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ നടത്തിയ ചര്‍ച്ചയിലാണ് ഇൗ അഭിപ്രായ സമന്വയമുണ്ടായത്.
വെല്ലുവിളികളെ നേരിടുന്നതിനും പരിഹാരം കാണുന്നതിനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കാനും ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന ചര്‍ച്ചയില്‍ ഇറാഖ് വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് അല്‍ ഹകീം, ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഖര്‍ഖാഷ്, ജോർഡന് വിദേശകാര്യമന്ത്രി അയ്മന് അല്‍ സഫ്ദി എന്നിവരാണ് പങ്കെടുത്തത്. അറബ് രാജ്യങ്ങളിലെയും മേഖലയിലെയും വിവിധ പ്രശ്നങ്ങളും അവക്കുള്ള പരിഹാരമാര്‍ഗങ്ങളുമാണ് മുഖ്യമായും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.