മനാമ ഈദ്‌ ഗാഹ്‌ ഒരുക്കം പൂർത്തിയായി

മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയുടെ ഹൃദയ ഭാഗത്ത്‌ നടക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററാണ്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നത്‌. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌.

രാവിലെ 5.50 നാണ്‌ ഈദ്‌ നമസ്കാരം. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയതായും വിശാലമായ പാർക്കിങ് സംവിധാനമുണ്ടെ ന്നും സംഘാടകർ അറിയിച്ചു. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഈദ്‌ ഗാഹ്‌ സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി സൈഫുള്ള ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ മുജീബുറഹ്‌മാൻ എടച്ചേരി. കൺവീനർമാർ ഹിഷാം കെ. ഹമദ്‌, ഈല്യാസ്‌ കക്കയം, മുഹമ്മദ്‌ ശാനിദ്‌, ആരിഫ്‌ അഹമദ്‌. കോഓഡിനേഷൻ: മനാഫ്‌ കബീർ, പബ്ലിസിറ്റി.

Tags:    
News Summary - Manama Eid Gah preparations complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-12 04:31 GMT
access_time 2025-04-12 04:27 GMT