മനാമ: മനാമ അറബ് മാധ്യമ തലസ്ഥാന പ്രഖ്യാപനത്തിന് ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഈസ അശ്ശായിജി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
അറബ് ഇൻഫർമേഷൻ മന്ത്രിതല സമിതിയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. മാധ്യമസ്വാതന്ത്ര്യത്തിന് വർധിച്ച പിന്തുണ നൽകുന്ന ബഹ്റൈൻ നയത്തിനുള്ള അംഗീകാരംകൂടിയാണിത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിക്കുന്ന നിലപാടാണ് ഇത്തരമൊരു പദവിക്ക് അർഹമാക്കിയതെന്ന് അശ്ശായിജി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.