മനാമ: താമസസ്ഥലത്ത് അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യക്കാരായ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.
ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് നടപടിയെടുക്കുകയായിരുന്നു. ഇവർ നിർമിച്ച ലഹരിപാനീയങ്ങളും അത് നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ എവിഡൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.