താമസസ്ഥലത്ത് മദ്യനിർമാണവും വിൽപനയും; ആറ് ഏഷ്യക്കാർ അറസ്റ്റിൽ
text_fieldsമനാമ: താമസസ്ഥലത്ത് അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യക്കാരായ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.
ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് നടപടിയെടുക്കുകയായിരുന്നു. ഇവർ നിർമിച്ച ലഹരിപാനീയങ്ങളും അത് നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ എവിഡൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.