മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഇ​രു​പ​താ​മ​ത് വി​കാ​രി​യാ​യി മൂ​ന്നു​വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മാ​ർ​ത്തോ​മാ കോം​പ്ല​ക്സി​ൽ ഇ​ട​വ​ക സ​ഹ വി​കാ​രി റ​വ.​ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ൺ​സ​ൺ ടി ​തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ എ​ബ്ര​ഹാം തോ​മ​സ്, ബി​ജു കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു.

ഇ​ട​വ​ക അ​ൽ​മാ​യ ശു​ശ്രൂ​ഷ​ക​രാ​യ റി​ബു ബേ​ബി മാ​ത്യു, മെ​ൽ​വി​ൻ തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷെ​റി മാ​ത്യൂ​സ് ന​ന്ദി അ​റി​യി​ച്ചു. സു​നി​ൽ ജോ​ൺ, ചാ​ക്കോ പി. ​മ​ത്താ​യി എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.