മ​ത്സ്യ​വി​ഭ​വം ത​യാ​റാ​ക്കാം; സ​മ്മാ​നം നേ​ടാം

മ​നാ​മ: മ​ത്സ്യം​കൊ​ണ്ട് എ​ന്തെ​ല്ലാം വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യും? നി​ങ്ങ​ളു​ടെ പാ​ച​ക​വി​രു​ത് പു​റ​ത്തെ​ടു​ക്കാ​ൻ ഗ​ൾ​ഫ് മാ​ധ്യ​മം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഷെ​ഫ് പാ​ച​ക​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഇ​നി ഒ​രു ദി​വ​സം​കൂ​ടി മാ​ത്രം. മ​ത്സ്യം​കൊ​ണ്ടു​ള്ള എ​ന്തു വി​ഭ​വ​വും മ​ത്സ​ര​ത്തി​ന് ത​യാ​റാ​ക്കാം. ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ത്തി​​െ​ന്റ റെ​സി​പ്പി അ​യ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ഇ​തി​ന് www.madhyamam.com/mcb എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന് ഇ​തേ ലി​ങ്ക് വ​ഴി റെ​സി​പ്പി സ​മ​ർ​പ്പി​ക്കാം. മി​ക​ച്ച റെ​സി​പ്പി​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന 50 പേ​ർ​ക്ക് പ്ര​ശ​സ്ത പാ​ച​ക​വി​ദ​ഗ്​​ധ​ൻ ഷെ​ഫ്​ പി​ള്ള ന​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ന​ൽ​കി​യ റെ​സി​പ്പി പ്ര​കാ​ര​മു​ള്ള വി​ഭ​വം ത​യാ​റാ​ക്കി ന​വം​ബ​ർ 11ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​വേ​ദി​യി​ൽ കൊ​ണ്ടു​വ​ര​ണം. ഇ​വ​രി​ൽ​നി​ന്ന് ഷെ​ഫ്​ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ധി​നി​ർ​ണ​യ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ അ​ന്നു​ത​ന്നെ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മ​ത്സ​രി​ക്കും. ഫൈ​ന​ൽ വി​ജ​യി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 50 പേ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി റെ​സി​പ്പി അ​യ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി വെ​ള്ളി​യാ​ഴ്ച​യാ​ണ്.

Tags:    
News Summary - Master Chef cooking competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.