മത്സ്യവിഭവം തയാറാക്കാം; സമ്മാനം നേടാം
text_fieldsമനാമ: മത്സ്യംകൊണ്ട് എന്തെല്ലാം വിഭവങ്ങളുണ്ടാക്കാൻ കഴിയും? നിങ്ങളുടെ പാചകവിരുത് പുറത്തെടുക്കാൻ ഗൾഫ് മാധ്യമം അവസരമൊരുക്കുന്നു. ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് നടത്തുന്ന മാസ്റ്റർ ഷെഫ് പാചകമത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിന് ഇനി ഒരു ദിവസംകൂടി മാത്രം. മത്സ്യംകൊണ്ടുള്ള എന്തു വിഭവവും മത്സരത്തിന് തയാറാക്കാം. തയാറാക്കുന്ന വിഭവത്തിെന്റ റെസിപ്പി അയക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് www.madhyamam.com/mcb എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇതേ ലിങ്ക് വഴി റെസിപ്പി സമർപ്പിക്കാം. മികച്ച റെസിപ്പികളിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്ക് പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് പിള്ള നയിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ റെസിപ്പി പ്രകാരമുള്ള വിഭവം തയാറാക്കി നവംബർ 11ന് നടക്കുന്ന മത്സരവേദിയിൽ കൊണ്ടുവരണം. ഇവരിൽനിന്ന് ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന വിധിനിർണയത്തിൽ തിരഞ്ഞെടുക്കുന്നവർ അന്നുതന്നെ നടക്കുന്ന ഫൈനൽ മത്സരത്തിൽ മത്സരിക്കും. ഫൈനൽ വിജയികളെ വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇതിനു പുറമേ, തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടത്തി റെസിപ്പി അയക്കുന്നതിനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.