മനാമ: ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ഹമദ് ടൗൺ ഹമലയിലുള്ള സർവാൻ ഗ്ലാസ് ഫാക്ടറിയിൽ തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു. തൊഴിലാളികൾക്ക് വേണ്ടി വിവിധ വിനോദ,കലാ കായിക പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയിൽ തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ മേയ്ദിന സന്ദേശം നൽകി.യോഗത്തിൽ ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, പരിപാടി കൺവീനറായ അജി പി.ജോയി, സർവാൻ ഗ്ലാസ് ഫാക്ടറി ഉടമ അജി കുമാർ എന്നിവർ സംസാരിച്ചു. ബി.എം.എഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.ബബിന സുനിൽ സനീഷ് എന്നിവർ പരിപാടി നിയന്ത്രിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, ജയേഷ് താന്നിക്കൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മനാമ: ബഹ്റൈൻ നവകേരള മേയ് ദിനത്തോടനുബന്ധിച്ചു സൽമാബാദിലുള്ള സൊഹാൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നടത്തിയ മേയ് ദിനാചരണം പ്രസിഡന്റ് എൻ.കെ. ജയന്റെ അധ്യക്ഷതയിൽ ലോക കേരള സഭാംഗവും കോഓഡിനേഷൻ സെക്രട്ടറിയുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. ട്രാവൽ വ്ലോഗറും മാധ്യമ പ്രവർത്തകനുമായ കെ.ടി. നൗഷാദ് മേയ്ദിന സന്ദേശം നൽകി.
വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികൾ, ആരോഗ്യ പരിപാലന ക്ലാസ്, നോർക്ക ക്ഷേമനിധി അവബോധനം എന്നിവ നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ സമ്മാനവിതരണം നടത്തി. സ്നേഹ വിരുന്നോടു കൂടി പരിപാടികൾ അവസാനിച്ചു. ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ അസി.സെക്രട്ടറി ജേക്കബ് മാത്യു, കോഓഡിനേഷൻ അംഗം എസ്.വി. ബഷീർ എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടിവ് അംഗം രാജ് കൃഷ്ണ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു. രാമത്ത് ഹരിദാസ്, വിശാൽ നെടുങ്ങാട്ടിൽ , ബിജു വർഗീസ്, വിജയൻ ഒലിയിൽ, അജിത് ഖാൻ, ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
വോയ്സ് ഓഫ് ആലപ്പി മേയ്ദിനം ആഘോഷിച്ചു
മനാമ: വോയ്സ് ഓഫ് ആലപ്പി തൊഴിലാളികളോടൊപ്പം മേയ്ദിനം ആഘോഷിച്ചു. മനാമയിലെ എ.സി.എം.ഇ ക്യാമ്പിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം മേയ്ദിന സന്ദേശം നൽകി. ആക്ടിങ് പ്രസിഡൻറ് അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് എന്നിവർ സംസാരിച്ചു.
വോയ്സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ അഭയം പദ്ധതിയുടെ ഭാഗമായി ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണവിതരണവും നടത്തി. വോയ്സ് ഓഫ് ആലപ്പി സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് ഭാരവാഹികൾ, നിരവധി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ നന്ദി അറിയിച്ചു.
മുഹറഖ് മലയാളി സമാജം മേയ്ദിനാഘോഷം
മനാമ: മേയ്ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം ‘എരിയുന്ന വയറിന്നൊരു കൈത്താങ്ങ്’ ഭക്ഷണ വിതരണപദ്ധതിയിലൂടെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണംവിതരണം ചെയ്തു. സൽമാനിയ, മുഹറഖ് ഏരിയകളിലെ തൊഴിലാളി ക്യാമ്പുകളിലാണ് ഭക്ഷണവിതരണം നടത്തിയത്. അഞ്ചു വർഷമായി മുഹറഖ് മലയാളി സമാജം നടത്തിവരുന്ന പദ്ധതിയാണിത്. സംഘടനയുടെ വനിതവേദിയുടെയും ചാരിറ്റി വിങ്ങിന്റെയും നേതൃത്വത്തിലാണ് കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം നൽകി വരുന്നത്. മേയ്ദിനാഘോഷ ഭാഗമായ പരിപാടി എം.എം.എസ് രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം പറഞ്ഞു.ട്രഷറർ ശങ്കർ നന്ദി പറഞ്ഞു.
ചാരിറ്റി വിങ് കൺവീനർ പ്രമോദ് വടകര, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ.തുടങ്ങി സംഘടന ഭാരവാഹികളും വനിതവേദി നേതാക്കൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കേരളീയ സമാജം ലേബർ ക്യാമ്പിൽ മേയ്ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ മേയ്ദിനാഘോഷത്തിന്റെ ഭാഗമായി അസ്ക്കറിലെ ലേബർ ക്യാമ്പ് സന്ദർശിക്കുകയും തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, ഭരണസമിതി അംഗങ്ങളായ മഹേഷ് പിള്ള, റിയാസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.സമാജം ചാരിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സലിം, നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ വർഗീസ് ജോർജ്, ഫൈസൽ പാട്ടാണ്ടി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
മൈത്രി ബഹ്റൈൻ മേയ്ദിനാഘോഷം
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ ട്യൂബ്ലിയിലെ ലേബർ ക്യാമ്പിൽ ഭക്ഷണവിതരണം നടത്തി. മൈത്രി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മൈത്രി ജനറൽ സെക്രട്ടറി സുനിൽബാബു സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ഡോ:പി.വി. ചെറിയാൻ മേയ്ദിനസന്ദേശം നൽകി. ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നെല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, അബ്ദുൽ മൻഷീർ എന്നിവർ സംസാരിച്ചു.
ട്രഷർ അബ്ദുൽബാരി ,എക്സി.അംഗങ്ങളായ കോയിവിള മുഹമ്മദ്, ഷബീർ ക്ലാപ്പന, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മൈത്രി ജോ.സെക്രട്ടറി സലിം തയ്യിൽ നന്ദി പറഞ്ഞു.
പ്രവാസിശ്രീ തൊഴിലാളിദിനം ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിത വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ സൽമാബാദിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, കോഓഡിനേറ്റർ മനോജ് ജമാൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ് , അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകളായ ജിബി ജോൺ, പ്രദീപ അനിൽ, ഷാമില ഇസ്മായിൽ, സുമി ഷമീർ, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബൃന്ദ സന്തോഷ്, സൽമാബാദ് ഏരിയ അംഗം ജയപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.