മനാമ: കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരിൽ ഹമദ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പ്രകടിപ്പിച്ച മതിപ്പ് രാജ്യപുരോഗതി ലക്ഷ്യമാക്കി കൂട്ടായ പരിശ്രമങ്ങൾ തുടരുന്നതിനുള്ള ചാലകശക്തിയാണെന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കായുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ജലീല അൽ സഈദ് ജവാദ് പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സേവനത്തെ പ്രശംസിച്ച അവർ, രാജ്യത്തെ ഓരോരുത്തരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഇവരുടെ പങ്ക് വിലപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.
മെഡിക്കൽ രംഗത്തെ മികവിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുള്ള പ്രിൻസ് സൽമാൻ ബിൻ ഹമദ് മെഡൽ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അവർ. മെഡലിന് അർഹരായവരെ ഡോ. ജലീല അഭിനന്ദിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും തുടർന്നും മികച്ച സേവനം നൽകാൻ സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.