മനാമ: മീഡിയവണ് ചാനൽ യൂട്യൂബിൽ അമ്പതു ലക്ഷം വരിക്കാരെ തികച്ചതിന്റെ ഭാഗമായി ബഹ്റൈനിലും ആഘോഷം സംഘടിപ്പിച്ചു. ഉമ്മുൽ ഹസമിലെ അൽ റീഫ് പാനേഷ്യ റസ്റ്റാറന്റിൽ ഒരുക്കിയ പ്രൗഢമായ ചടങ്ങിൽ പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചാണ് ആഹ്ലാദം പങ്കിട്ടത്. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചേർന്ന് കേക്ക് മുറിച്ചു.
പരിപാടിയിൽ സന്നിഹിതരായ വ്യക്തിത്വങ്ങൾ പരസ്പരം മധുരം പകുത്തു നല്കി. പുതുതലമുറയിലും നവ സാമൂഹിക മാധ്യമങ്ങളിലും മീഡിയവൺ അതിവേഗം പുതിയ പ്രേക്ഷക വ്യന്ദത്തെ സ്യഷ്ടിക്കുന്നത് സന്തോഷകരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊതുരംഗത്തും ബിസിനസ്, മാധ്യമ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണ പിള്ള, ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ ക്ലബ് ആക്റ്റിങ് പ്രസിഡന്റ് സാനി പോൾ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം ചെയർമാൻ ബഷീർ അമ്പലായി, ഐമാക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ചിക്കറ്റ് സി.ഇ.ഒ മുഹമ്മദ് സന, മലബാർ ഗോൾഡ് കൺട്രി മാനേജർ മുഹമ്മദ് റഫീഖ്, അൽ റീഫ് പാൻ ഏഷ്യ ഡയറക്ടർമാരായ മുഹമ്മദ് സവാദ് കുരുട്ടി, അബ്ദുൽ റഷീദ് പുതുശ്ശേരി, മുനീസ് ഫൈസൽ, ബേക്ക് ഹോം മാനേജിങ് ഡയറക്ടർ അഫ്സൽ കളപ്പുരയിൽ, റെഡ് ഹാറ്റ് ഡയറക്ടർ ഹസീബ് അബ്ദുൽ റഹ് മാൻ, ഷമീർ ഹംസ, നടൻ പ്രകാശ് വടകര, സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളുമായ കെ.ടി. സലീം, ചെമ്പൻ ജലാൽ, ഹസൈനാർ കളത്തിങ്ങൽ, നിത്യൻ തോമസ്, നജീബ് കടലായി, റഷീദ് മാഹി, റസാഖ് മൂഴിക്കൽ, പ്രദീപ് പത്തേരി, ഗഫൂർ കൈപ്പമംഗലം, സുധീർ തിരുനിലത്ത്, അബ്ബാസ് മലയിൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, നിസാർ കൊല്ലം, ഷെമിലി പി. ജോൺ, അബ്ദുൽ റഹ് മാൻ അസീൽ, അബ്ബാസ് മലയിൽ, പങ്കജ് നഭൻ, അഡ്വ. അനിൽ കുമാർ, ഇ.കെ.
സലീം, ഷിബു പത്തനംതിട്ട, ഷബീർ മാഹി, അൻവർ നിലമ്പൂർ, അബ്ദുൽ സലാം എ.പി, എഫ്.എം. ഫൈസൽ, അജിത് കുമാർ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ് പണിക്കർ, അജി പി. ജോയ്, അൻവർ ശൂരനാട്, സുനിൽ ബാബു ,അബ്ദുൽ ഹഖ്, മുഹമ്മദ് മുഹ് യിദ്ദീൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷാജി, ഇ. കെ സലീം, സമീർ ഹസൻ, ജമീല അബ്ദു റഹ് മാൻ, സാജിദ സലീം, മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവങ്കര, രാജീവ് വെള്ളിക്കോത്ത്, ബിനീഷ് തോമസ്, പ്രവീൺ കൃഷ്ണ, മുഹമ്മദ് ഷാഫി, ഗൾഫ് മാധ്യമം ബഹ് റൈൻ റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടിയേക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
മീഡിയവൺ ബഹ് റൈൻ എക്സിക്യുട്ടിവ് കമ്മറ്റി ചെയർമാൻ സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ് റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി കൺവീനർ അലി അശ് റഫ് നന്ദിയും പറഞ്ഞു. ചാനൽ കൈവരിച്ച നേട്ടങ്ങളും അംഗീകാരങ്ങളും ചിത്രീകരിച്ച ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. മീഡിയവൺ ഗൾഫ് എക്സിക്യുട്ടിവ് അംഗങ്ങളായ സുബൈർ.എം.എം, മജീദ് തണൽ, ഷംജിത്ത്, അബ്ദുല്ല, സജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.