സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ജമാൽ നദ്‍വി ‘ലിറ്റിൽ സ്കോളർ’ വിശദീകരിക്കുന്നു

മീഡിയവൺ-മലർവാടി-ടീൻസ് ഇന്ത്യ ലിറ്റിൽ സ്കോളർ: സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: മലർവാടി ബാലസംഘം, ടീൻസ് ഇന്ത്യ സംയുക്തമായി മീഡിയവൺ ചാനലുമായി സഹകരിച്ചു നടത്തുന്ന ‘ലിറ്റിൽ സ്കോളർ’ മത്സര പരീക്ഷയുടെ വിജയത്തിനായി ബഹ്റൈൻതല സ്വാഗതസംഘം രൂപവത്കരിച്ചു. മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്‍വി രക്ഷാധികാരിയും സാജിദ സലീം വൈസ് ചെയർമാനും മുഹമ്മദ് ഷാജി ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.

ലൂന ഷഫീഖ് (അസി. കൺവീനർ), റഷീദ സുബൈർ (രജിസ്ട്രേഷൻ), ജമാൽ നദ്‌വി (പ്രചാരണം), യൂനുസ് രാജ് (എക്സാം കൺട്രോളർ), അബ്ബാസ് മലയിൽ (വെന്യൂ അറേഞ്ച്മെന്റ് & വളന്റിയർ), സുബൈർ എം.എം (ഗിഫ്റ്റ് & റിഫ്രഷ്മെന്റ്), മുഹമ്മദ് ഷമീം (വിഭവസമാഹരണം) എന്നിവരാണ് മറ്റു ഭാരവാഹികൾ.അബ്ദുൽ ഹഖ്, അനീസ് വി.കെ, സമീർ ഹസൻ, അബ്ദുൽ ജലീൽ, ഫാറൂഖ് വട്ടപ്പറമ്പിൽ, മഹ്മൂദ്, അസ്റ അബ്ദുല്ല, ഷംജിത്, സമീറ നൗഷാദ്, ഷബീഹ ഫൈസൽ, ഫാത്തിമ സാലിഹ്, റസീന അക്ബർ, ഷഹീന നൗമൽ, ബുഷ്‌റ ഹമീദ്, വഫ ശാഹുൽ, നസീയ മുഹറഖ്, സക്കിയ ഷമീർ, സോന സകരിയ തുടങ്ങിയവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. കുട്ടികൾക്ക് തങ്ങളുടെ കഴിവും അഭിരുചിയും തെളിയിക്കാനുള്ള മികച്ച അവസരമാണ് ലിറ്റിൽ സ്കോളർ തുറന്നിടുന്നത്.

മുൻവർഷങ്ങളിൽ ഒട്ടേറെ കുട്ടികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായ ഒന്നായി ഇത് മാറിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. കേവല മത്സരപരീക്ഷ എന്നതിനപ്പുറം കുട്ടികൾക്ക് തനിമയും പാരമ്പര്യവും അറിയാനുള്ള അവസരം കൂടിയാണിത്. മൂന്നു മുതൽ അഞ്ചാം ക്ലാസ് വരെ, ആറു മുതൽ എട്ടു വരെ, ഒമ്പതു മുതൽ 12 വരെ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി ഒരു ലക്ഷത്തിൽപരം കുട്ടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിൽ മാറ്റുരക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് മികവ് പുലർത്തുന്നവർക്കാണ് രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

സീനിയർ വിഭാഗത്തിലെ രണ്ടാം ഘട്ട മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് നാട്ടിൽവെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ സാധിക്കും. ഇത് മീഡിയവൺ ചാനൽ ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ഡിസംബർ രണ്ടിന് നടക്കുന്ന ഒന്നാം ഘട്ട മത്സരത്തിൽ 200 പരീക്ഷ സെന്ററുകളിലായി ഒരു ലക്ഷത്തിലധികം കുട്ടികളും ജനുവരി രണ്ടിന് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തിൽ 24 സെന്ററുകളിലായി 3450ഓളം കുട്ടികളുമാണ് പങ്കെടുക്കുക. പങ്കെടുക്കുന്ന മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റുകൾക്കും മെഡലുകൾക്കും പുറമെ 12 ലക്ഷം രൂപയുടെ സമ്മാനങ്ങളുമാണ് ലഭിക്കുകയെന്നും സംഘാടകർ പറഞ്ഞു. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ സഈദ് റമദാൻ നദ്‍വി അധ്യക്ഷത വഹിച്ചു. ജമാൽ നദ്‍വി ‘ലിറ്റിൽ സ്കോളർ’ വിശദീകരിച്ചു. അബ്ബാസ് മലയിൽ, സുബൈർ എം.എം, സമീർ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - MediaOne-Malarwadi-Teens India Little Scholar: Welcome Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.