മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ വോയ്സ് ഓഫ് ബഹ്റൈൻ ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരു മണി വരെ നീണ്ടുനിന്നു. സാമൂഹിക പ്രവർത്തകനും വോയ്സ് ഓഫ് ആലപ്പിയുടെ പ്രസിഡന്റുമായ സിബിൻ സലിം മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ ക്യാമ്പിനു പുറമേ നോർക്ക രജിസ്ട്രേഷനും കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും ചടങ്ങിന്റെ മുഖ്യാകർഷണമായി. ഒട്ടനവധി പേർ ഈ സേവനങ്ങൾ വിനിയോഗിച്ചു.
ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച വോയ്സ് ഓഫ് ബഹ്റൈൻ കുടുംബാംഗങ്ങൾക്കും സ്പോൺസർമാർക്കും ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ മാനേജ്മെന്റ്, മാർക്കറ്റിങ് ടീം, സ്റ്റാഫ്, നഴ്സ് എന്നിവർക്ക് വോയ്സ് ഓഫ് ബഹ്റൈൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.