എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ ഒ​രു​ക്കി​യ മ​ദീ​ന പാ​ഷ​ൻ പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്രവാചക പഠനങ്ങളുമായി മദീന പാഷൻ

മ​നാ​മ: പ്ര​വാ​ച​ക​െൻറ ച​രി​ത്രം പ​ഠി​ക്കാ​ൻ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ ഒ​രു​ക്കി​യ മ​ദീ​ന പാ​ഷ​ൻ സ​മ​സ്​​ത ബ​ഹ്​​റൈ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

സ​മ​സ്​​ത ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​ച​ക പ​ഠ​ന​ത്തി​ലൂ​ടെ മാ​ത്ര​മെ ഒ​രു വി​ശ്വാ​സി​ക്ക് വി​ജ​യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം സെ​ഷ​നി​ൽ ശ​മീ​ർ ദാ​രി​മി കൊ​ല്ലം ഓ​ൺ​ലൈ​ൻ വ​ഴി​യും മൂ​ന്നാം സെ​ഷ​നി​ൽ ശം​സു​ദ്ദീ​ൻ ഫൈ​സി​യും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ​ഫീ​ഖ് പെ​രു​മ്പി​ലാ​വ്, ജ​സീ​ർ വാ​രം, മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ബ്​​ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വാ​സ് കു​ണ്ട​റ സ്വാ​ഗ​ത​വും സ​ജീ​ർ പ​ന്ത​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.സ​മ​സ്​​ത ബ​ഹ്​​റൈ​ൻ ട്ര​ഷ​റ​ർ എ​സ്.​എം. അ​ബ്​​ദു​ൽ വാ​ഹി​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്​​ത​ഫ ക​ള​ത്തി​ൽ, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഖാ​സിം റ​ഹ്‌​മാ​നി, ശാ​ഫി വേ​ളം, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, ഉ​മ്മു​ൽ ഹ​സം കോ​ഒാ​ഡി​നേ​റ്റ​ർ സ​ക്ക​രി​യ്യ ദാ​രി​മി, അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്‌​വി, ഉ​മ​ർ മൗ​ല​വി, അ​സ്‌​ലം ഹു​ദ​വി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Medina Passion with Prophetic Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.