‘മി​ക​വ് 2024’ വി​ജ​യി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന്

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​നു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​മോ​ദ​ന സ​ദ​സ്സും കു​ടും​ബ​സം​ഗ​മ​വും​ഇ​ന്നു ന​ട​ക്കും. ഈ ​വ​ര്‍ഷ​ത്തെ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കും. ‘മി​ക​വ് 2024’ എ​ന്ന ച​ട​ങ്ങ് വൈ​കീ​ട്ട് 6.30ന് ​സി​ഞ്ചി​ലു​ള്ള ഫ്ര​ന്റ്‌​സ് കേ​ന്ദ്ര ആ​സ്ഥാ​ന​ത്താ​ണ് ന​ട​ക്കു​ക.

വി​ദ്യാ​ഭ്യാ​സ-ക​രി​യ​ർ രം​ഗ​ത്തെ പ്ര​മു​ഖ കൗ​ൺ​സി​ല​റും ഗ്ര​ന്ഥ​കാ​ര​നു​മാ​യ യാ​സ​ർ ഖു​തു​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ബ്‌​നു​ൽ ഹൈ​തം സ്‌​കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ അ​ഹ്മ​ദ്‌ ആ​സ്മി, ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി.​ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഫൈ​സ​ൽ, ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ടീ​ൻ​സ് ഇ​ന്ത്യ വി​ങ് സെ​ക്ര​ട്ട​റി അ​നീ​സ് വി.​കെ അ​റി​യി​ച്ചു.

Tags:    
News Summary - 'Mikav 2024' Winners felicitation and family reunion today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.