മനാമ: മുഹറഖ് സോഷ്യൽ വെൽഫയർ സെൻററിൽ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമയ്ദാനും സന്ദർശിച്ച് അന്തേവാസികൾക്ക് ഇൗദ് ആശംസകൾ നേർന്നു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നാഇയും ജനങ്ങളും മുഹറഖ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെൻറര്‍ സന്ദര്‍ശിച്ചു. പെരുന്നാള്‍ സന്തോഷം പങ്കുവെക്കുന്നതിനാണ് അദ്ദേഹവും പ്രതിനിധി സംഘവും ഇവിടെ എത്തിയത്. സെൻററിലെ അന്തേവാസികളുമായി കുശലാന്വേഷണം നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പ്രായമായവരെ ആദരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സാമുഹിക ഉത്തരവാദിത്വത്തിെൻറ ഭാഗമാണതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.