മനാമ: സന്തുലിത സമീപനവും സഹവര്‍ത്തിത്വവുമാണ് ഇസ്ലാമിക ദര്‍ശനത്തിെൻറ മുഖമുദ്ര യെന്ന് നീതിന്യായ ഇസ്ലാമികകാര്യ ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീ ഫ പ്രസ്താവിച്ചു. ഗ്രാൻഡ് മോസ്കില്‍ അല്‍ ഫാതിഹ് ഇസ്ലാമിക് സെൻററിൽ പ്രവാചകജന്മദ ിനത്തോടനുബന്ധിച്ച് നീതിന്യായ ഇസ്ലാമികകാര്യ ഒൗഖാഫ് മന്ത്രാലയം സംഘടിപ്പിച്ച പ് രത്യേക പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മിതത്വം, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതിന്യായ ഇസ്ലാമിക കാര്യ ഒൗഖാഫ് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പ്രവാചക ചരിത്രവും ചര്യയും ശരിയായവിധത്തില്‍ പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ലോകത്തിന് വെളിച്ചം പകര്ന്നുനല്കാന് അതിലൂടെ സാധിക്കും. പരസ്പര സഹകരണം, സഹവര്‍ത്തിത്വം, സന്തുലിത വീക്ഷണം എന്നിവ ഇസ്ലാമിെൻറ പ്രത്യേകതകളാണ്. ഈ മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തിന് പകര്ന്നുനല്കിയത്. ശരിയായ മാനവിക മൂല്യങ്ങള്‍ മാനവികസമൂഹത്തിന് പ്രസരിപ്പിച്ച പ്രവാചകെൻറ ശാസനകള്‍ പിന്തുടരാന് ഒൗല്‍സുക്യം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തെൻറ നാടിനെ ഏറെ സ്നേഹിച്ച മഹാനായിരുന്നു പ്രവാചകന്. അദ്ദേഹമത് തുറന്നുപ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മദീനയിലേക്ക് പലായനം ചെയ്യുന്ന വേളയില്‍ മക്കയെ നോക്കി പ്രവാചകന് പറഞ്ഞ വാക്കുകള്‍ അതാണ് പഠിപ്പിക്കുന്നത്. വരുംതലമുറക്ക് സന്തുലിത സമീപനങ്ങളും മൂല്യങ്ങളും പഠിപ്പിച്ചുകൊടുക്കാനും ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും പാഠങ്ങള്‍ സ്വായത്തമാക്കാനും അവസരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനവും സ്വസ്ഥതയുമുള്ള ഒരു രാജ്യത്താണ് വികസനവും പുരോഗതിയും സാധ്യമാവുകയുള്ളൂ.
അത്തരമൊരു സമാധാനമുള്ള ലോകം സാധ്യമാക്കുന്നതിനായിരുന്നു പ്രവാചകെൻറ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ വിവിധ പണ്ഡിതരും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു. റിവിഷന്‍ കോടതി ജഡ്ജി ശൈഖ്
റാഷിദ് ബിന്‍ ഹസന് അല്‍ ബൂഐനൈന്‍, ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ അംഗം ശൈഖ് മന്‍സൂര്‍ അലി ഹമ്മാദ എന്നിവര്‍ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.