മനാമ: ബഹ്റൈനിലെ ദൗത്യമവസാനിപ്പിച്ച് മടങ്ങുന്ന ഇന്തോനേഷ്യൻ അംബാസഡർ നൂർ ഷഹ്രീർ റഹാർജോക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നൽകി. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും അംബാസഡർ നടത്തിയ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അഭിനന്ദിച്ചു. നയതന്ത്ര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചതായി വിലയിരുത്തി.
ബഹ്റൈനിലെ പ്രവർത്തന കാലയളവ് ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ചതായി അംബാസഡർ പറഞ്ഞു.
തനിക്ക് നൽകിയ സഹായ സഹകരണങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് കോൺസൽ കാര്യ അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ, ആഫ്രോ-ഏഷ്യൻ കാര്യ വിഭാഗം മേധാവി ഫാതിമ അബ്ദുല്ല അദ്ദാഇനും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.