ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ കൂടുതൽ യാത്രക്കാർക്ക്​ അനുമതി

മനാമ: ഇന്ത്യയിൽനിന്ന്​ കൂടുതൽ യാത്രക്കാർക്ക്​ ബഹ്​റൈനിലേക്ക്​ തിരിച്ചുവരാൻ അവസരം. കൂടുതൽ യാത്രക്കാരുടെ പട്ടികക്ക്​ ബഹ്​റൈൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽനിന്നാണ്​ യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്​. ആദ്യം രജിസ്​റ്റർ ചെയ്​തവരെ ആദ്യം എന്ന മാനദണ്​ഡമാണ്​ യാത്രക്കാരെ തെരഞ്ഞെടുക്കാൻ സ്വീകരിച്ചത്​.

ബഹ്​റൈൻ സർക്കാർ അംഗീകരിച്ച പട്ടിയിൽ ഉൾപ്പെട്ടവരെ മാത്രമേ ടിക്കറ്റ്​ എടുക്കുന്നതിന്​ എംബസിയിൽനിന്ന്​ ഇമെയിൽ/കോൾ മ​ുഖേന അറിയിക്കുകയുള്ളൂ. ഇൗ പട്ടിക മനാമയിലെ എയർ ഇന്ത്യ ഒാഫീസിലേക്കും നൽകിയിട്ടുണ്ട്​. ഇതിൽ ഉൾപ്പെട്ടവർക്ക്​ മാത്രമാണ്​ ടിക്കറ്റ്​ നൽകുക.

ഇന്ത്യയിൽനിന്ന്​ കൂടുതൽ യാത്രക്കാർക്കുള്ള അനുമതി നേടാൻ ശ്രമം തുടരുകയാണെന്ന്​ എംബസി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ എയർ ബബ്​ൾ കരാറിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്​.

ബുധനാഴ്​ച കൊച്ചിയിൽനിന്ന്​ ഒരു വിമാനം ബഹ്​റൈനിലേക്ക്​ വന്നിരുന്നു. എന്നാൽ, പെ​െട്ടന്നുള്ള അറിയിപ്പായതിനാൽ പലർക്കും ടിക്കറ്റ്​ എടുത്ത്​ വരാൻ കഴിഞ്ഞില്ല. ഇവർക്ക്​ 28ന്​ കണ്ണൂരിൽനിന്നും 30ന്​ ഡൽഹിയിൽനിന്നുമുള്ള വിമാനങ്ങളിൽ വരാമെന്ന്​ എംബസി അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - More indian Travelers allowed to baharain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.