ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് കൂടുതൽ യാത്രക്കാർക്ക് അനുമതി
text_fieldsമനാമ: ഇന്ത്യയിൽനിന്ന് കൂടുതൽ യാത്രക്കാർക്ക് ബഹ്റൈനിലേക്ക് തിരിച്ചുവരാൻ അവസരം. കൂടുതൽ യാത്രക്കാരുടെ പട്ടികക്ക് ബഹ്റൈൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്. ആദ്യം രജിസ്റ്റർ ചെയ്തവരെ ആദ്യം എന്ന മാനദണ്ഡമാണ് യാത്രക്കാരെ തെരഞ്ഞെടുക്കാൻ സ്വീകരിച്ചത്.
ബഹ്റൈൻ സർക്കാർ അംഗീകരിച്ച പട്ടിയിൽ ഉൾപ്പെട്ടവരെ മാത്രമേ ടിക്കറ്റ് എടുക്കുന്നതിന് എംബസിയിൽനിന്ന് ഇമെയിൽ/കോൾ മുഖേന അറിയിക്കുകയുള്ളൂ. ഇൗ പട്ടിക മനാമയിലെ എയർ ഇന്ത്യ ഒാഫീസിലേക്കും നൽകിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ടിക്കറ്റ് നൽകുക.
ഇന്ത്യയിൽനിന്ന് കൂടുതൽ യാത്രക്കാർക്കുള്ള അനുമതി നേടാൻ ശ്രമം തുടരുകയാണെന്ന് എംബസി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാറിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
ബുധനാഴ്ച കൊച്ചിയിൽനിന്ന് ഒരു വിമാനം ബഹ്റൈനിലേക്ക് വന്നിരുന്നു. എന്നാൽ, പെെട്ടന്നുള്ള അറിയിപ്പായതിനാൽ പലർക്കും ടിക്കറ്റ് എടുത്ത് വരാൻ കഴിഞ്ഞില്ല. ഇവർക്ക് 28ന് കണ്ണൂരിൽനിന്നും 30ന് ഡൽഹിയിൽനിന്നുമുള്ള വിമാനങ്ങളിൽ വരാമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.