മനാമ: പള്ളികളില്‍ നിലവില്‍ തുടരുന്ന നമസ്കാരക്രമത്തില്‍ മാറ്റം വരുത്താനായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ യോഗം വിലയിരുത്തി. ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് യു.എസ് പ്രസിഡൻറിെൻറ പ്രത്യേക പുരസ്കാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സമാധാനവും സാധ്യമാക്കുന്നതിന് അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകള്‍ കാരണമായിട്ടുണ്ടെന്നും വിലയിരുത്തി.
ഈയൊരു ആശയം ലോകത്തിന് ബഹ്റൈന്‍ നല്കുന്ന വലിയ സന്ദേശമാണെന്നും യോഗം വിലയിരുത്തി. മുഹറഖില്‍ പണി പൂര്‍ത്തിയായ ഫാമിത അല്‍ ഹൂത്വി മസ്ജിദ് ഉദ്ഘാടനം ചെയ്തതിെൻറ ആഹ്ലാദവും യോഗം പങ്കുവെച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പള്ളികളും ജുമുഅ മസ്ജിദുകളും വരുംദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യും. പള്ളികളുടെ നിര്‍മാണത്തിന് ഏകീകൃത ബഹ്റൈന്‍, ഇസ്ലാമിക വാസ്തുവിദ്യ, എൻജിനീയറിങ് രീതി പിന്തുടരാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.