മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്ലൻ പൊന്നോണം സീസൺ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
സഹൃദയ നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ടും അരങ്ങേറി. സാംസ്കാരിക സമ്മേളനം ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എബ്രഹാം ജോൺ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ്, സുധീർ തിരുനിലത്ത്, ഇ.വി. രാജീവൻ, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ. എന്നിവർ സംസാരിച്ചു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
സാമൂഹിക സംഘടന നേതാക്കളായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, സയീദ് റമദാൻ നദ്വി, ഷംഷാദ് കാക്കൂർ, രഞ്ജിത്ത് മാഹി, മോനി ഓടിക്കണ്ടത്തിൽ, സലാം മമ്പാട്ടുമൂല, അസീൽ അബ്ദുൽ റഹ്മാൻ, മുസ്തഫ കുന്നുമ്മൽ, ഹുസൈൻ വയനാട് എന്നിവരടക്കം നിരവധിപേർ സന്നിഹിതരായിരുന്നു.
എം.എം.എസ് എന്റർടൈൻമെന്റ് വിഭാഗം നേതൃത്വത്തിൽ എം.എം.എസ് സർഗവേദി, എം.എം.എസ് മഞ്ചാടി ബാലവേദി, വനിത വേദി എന്നീ സബ് കമ്മിറ്റികളുടെ പരിപാടികൾ ആഘോഷത്തിന് കൊഴുപ്പുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.