കിങ്​സ്​ കപ്പ്​ ജേതാക്കളായ മുഹറഖ്​ ടീം

കിങ്​സ്​ കപ്പിൽ മുഹറഖ്​ ജേതാക്കൾ

മനാമ: കിങ്​സ്​ ഫുട്​ബാൾ കപ്പ്​ ടൂർണമെൻറിൽ മുഹറഖിന്​ കിരീടം. ഫൈനലിൽ ഇൻജുറി ടൈമിൽ നേടിയ ഏക ഗോളിനാണ്​ ഹിദ്ദിനെ തോൽപിച്ച്​ മുഹറഖ്​ ചാമ്പ്യന്മാരായത്​.അധികസമയത്തി​െൻറ രണ്ടാം മിനിറ്റിലാണ്​ മുഹറഖ്​ താരം എവർട്ടൺ വിജയഗോൾ നേടിയത്​. 2016ലാണ്​ മുഹറഖ്​ ഇതിനുമുമ്പ്​ കിരീടം നേടിയത്​.

സെമിഫൈനലിൽ മനാമയെ തോൽപിച്ചാണ്​ മുഹറഖ്​ ​ഫൈനലിലെത്തിയത്​. റിഫയെ മറികടന്നാണ്​​ ഹിദ്ദ്​ ഫൈനലിൽ ഇടംനേടിയത്​.ഇസാ ടൗണിലെ ഖലീഫ സ്​പോർട്​സ്​ സ്​റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന്​ സാക്ഷ്യംവഹിക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത്​ ആൻഡ്​​ സ്​പോർട്​സ്​ ഒന്നാം ഉപാധ്യക്ഷനും ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറുമായ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫയെ ഹമദ്​ രാജാവ്​ നിയോഗിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.