മുതുകാടി​െൻറ ‘എംക്യൂബ്’: നിയാർക്ക് പ്രഖ്യാപനയോഗം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ നെസ്​റ്റ്​ ഇൻറർനാഷണൽ അക്കാദമി ആൻറ്​ റിസർച് സ​​െൻററി (നിയാർക്ക്)നായി ​ൈശഖ്​ ഖാ ലിദ് ബിൻ ഹമദ് ആൽഖലീഫയുടെ രക്ഷാകർതൃത്വത്തിൽ വെള്ളിയാഴ്​ച വൈകീട്ട് ഏഴു മുതൽ പ്രൊഫ.ഗോപിനാഥ് മുതുകാടും സംഘവും അവ തരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യ പരിപാടിയായ ‘എംക്യൂബി’​​​െൻറ പ്രഖ്യാപനയോഗം നടന്നു. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമി​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതവും ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും പറഞ്ഞു. ട്രഷറർ അസീൽ അബ്​ദുൾറഹ്മാൻ ചർച്ചകളുടെ ക്രോഡീകരണം നടത്തി.

ബഹ്‌റൈൻ കേരളീയ സമാജം ആക്​ടിങ് പ്രസിഡൻറ്​ പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു, വനിതാവേദി പ്രസിഡൻറ്​ മോഹിനി തോമസ്, ഇന്ത്യൻ സ്​കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ, ഫ്രൻറ്​സ് അസോസിയേഷൻ പ്രസിഡൻറ്​ ജമാൽ നദ്‌വി, വൈസ് പ്രസിഡൻറ്​ സഇൗദ്​ റമദാൻ നദ്‌വി, ഒ.ഐ.സി.സി. വൈസ് പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡൻറ്​ ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോടൻസ് ജനറൽസെക്രട്ടറി എ.സി.എ. ബക്കർ, റഫീഖ് അബ്​ദുല്ല, സലാം മമ്പാട്ടുമൂല എന്നിവരും, ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ്, ഹോപ്പ് ബഹ്‌റൈൻ, ഗ്ലോബൽ തിക്കോടിയൻസ്, നന്തി അസോസിയേഷൻ, ഹാർട്ട് ബഹ്‌റൈൻ, കൊയിലാണ്ടി കൂട്ടം, മണിയൂർ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്​സ്​ കേരള, മിവ കൊയിലാണ്ടി, പടവ് കുടുംബവേദി എന്നീ കൂട്ടായ്​മകളുടെ പ്രതിനിധികളും നിയാർക്കി​​​െൻറ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സംസാരിച്ചു.

Tags:    
News Summary - muthukad-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.