മനാമ: ബഹ്റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. ബിജു ജോൺ അധ്യക്ഷനായിരുന്നു. രാജു സക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല പ്രവർത്തന റിപ്പോർട്ട് സംഘടന സെക്രട്ടറി ശ്രീജിത്ത് മുകേരി അവതരിപ്പിച്ചു.
കോഓഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ. സുഹൈൽ, എം.സി. പവിത്രൻ, അനു യൂസഫ്, പ്രശാന്ത് മാണിയത്ത് എന്നിവർ ആശംസ അറിയിച്ചു. രാജ്കൃഷ്ണൻ സ്വാഗതവും ശ്രീജിത്ത് ആവള നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പുതിയ മേഖല സെക്രട്ടറിയായി രാജ്കൃഷ്ണൻ, പ്രസിഡന്റായി ശ്രീജിത്ത് ആവള, അൻഷാദ് എ.എസ് -ജോയന്റ് സെക്രട്ടറി, ഫൈസൽ റൂബി-വൈസ് പ്രസിഡന്റ്, പ്രിയേഷ്-ട്രഷറർ, ശ്രീജിത്ത് മുകേരി -രക്ഷാധികാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടിവ് അംഗങ്ങളായി രാജു സക്കായി, വിജയൻ ഒലിയിൽ, അലക്സ് കുരുവിള, സന്തോഷ് എസ്, ബോബി, എൽ.പി. ആചാരി, ബാബു മണ്ണാർക്കാട്, പ്രജിൽ എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര സമ്മേളന പ്രതിനിധികളായി എക്സിക്യൂട്ടിവ് അംഗങ്ങളെ കൂടാതെ അരുൺ ബി.പിള്ള, അനന്തു, രജിത്ത്, അതുൽ, എം.സി. പവിത്രൻ, ബിനു, സന്തോഷ് എസ്, ചന്ദ്രൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.