മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം കെ.പി.എ ആസ്ഥാനത്തു നടന്നു. ഏരിയ കോഓഡിനേറ്റര്‍ റോജി ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജി കുളത്തിങ്കര അധ്യക്ഷതവഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംസാരിച്ചു.
ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോ. സെക്രട്ടറി രാജേഷ് പന്മനയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ ബ്രൈറ്റും അവതരിപ്പിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓഡിനേറ്റര്‍ സ്മിതീഷ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റ് അംഗം ബിനു കുണ്ടറ നടത്തി.
പ്രസിഡന്റ്: അഖിൽ കൃഷ്ണൻ, സെക്രട്ടറി: ബിനുമോൻ ശിവദാസൻ, ട്രഷറര്‍: ബ്രൈറ്റ് ജോളി പ്രകാശ്, വൈസ് പ്രസിഡന്റ്: രാജേഷ് പന്മന, ജോ:സെക്രട്ടറി വിമൽ മുരുകേശൻ. ഏരിയ കമ്മിറ്റിയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി സജി കുളത്തിങ്കരയെയും തെരഞ്ഞെടുത്തു. നിയുക്ത ട്രഷറര്‍ ബ്രൈറ്റ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.