മനാമ: ബഹ്റൈൻ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കം ചെന്ന കപ്പലായ ഐ.എൻ.എസ് തീർ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികൾ സന്ദർശിച്ചു.
25 വിദ്യാർഥികളുടെ സംഘം ഇന്ത്യൻ നേവിയിലെ പരിശീലന കപ്പൽ അടുത്തു കണ്ടു. ഇന്ത്യൻ നാവികസേനയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവം വിദ്യാർഥികൾക്ക് പകർന്ന് നൽകുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാർഥികളെ നാവിക ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യുകയും കപ്പലിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വിവരണം നൽകുകയും ചെയ്തു.
ബ്രിഡ്ജ്, എൻജിൻ റൂമുകൾ, ലിവിങ് ക്വാർട്ടേഴ്സ് എന്നിവയുൾപ്പെടെ കപ്പലിന്റെ വിവിധ ഭാഗങ്ങൾ വിദ്യാർഥികൾ നോക്കിക്കണ്ടു. കപ്പലിന്റെ പ്രവർത്തന ശേഷിയെക്കുറിച്ചും നാവിക കേഡറ്റുകൾ കപ്പലിൽ നടത്തുന്ന പരിശീലന നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു. സന്ദർശനം അവിശ്വസനീയമായ പഠനാനുഭവമായിരുന്നെന്നും പ്രചോദനാത്മകമായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു
സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ എന്നിവർ വിദ്യാർഥികൾക്ക് ഇത്തരമൊരു സവിശേഷ അനുഭവം നൽകിയതിന് ഇന്ത്യൻ നാവികസേനയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.