മനാമ: പുതുവർഷ ദിനത്തോടനുബന്ധിച്ച് റോഡിലെ തിരക്ക് കുറക്കുന്നതിനും അപകടരഹിതമാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അസി. മേധാവി ബ്രിഗേഡിയർ മുഹമ്മദ് അലി അദ്ദർറാജ് വ്യക്തമാക്കി. പുതുവർഷാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഡിസംബർ 31ന് രാത്രി റോഡുകളിൽ ട്രാഫിക് കുരുക്കുണ്ടാകുമെന്ന് കണക്കാക്കിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ആഘോഷ പരിപാടികൾ നടക്കുന്നിടത്തേക്കുള്ള റോഡുകളിൽ പട്രോളിങ് ശക്തമാക്കുകയും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. റോഡ് നിയമങ്ങൾ ശരിയായ വിധത്തിൽ പാലിക്കുന്നതിനും തെറ്റായ രീതികൾ അവലംബിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.