ജി.സി.സി രാജ്യങ്ങളിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബഹ്​റൈനിൽ ക്വാറൻറീൻ ഇല്ല

മനാമ: ഇന്ത്യയെ റെഡ്​ലിസ്​റ്റിൽനിന്ന്​ മാറ്റിയ സാഹചര്യത്തിൽ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ എയർഇന്ത്യ എസ്​ക്​പ്രസ്​ പുറപ്പെടുവിച്ചു. സെപ്​റ്റംബർ മൂന്നുമുതലാണ്​ ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കാൻ ബഹ്​റൈൻ തീരുമാനിച്ചത്​.

ബഹ്​റൈനി പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ പെർമിറ്റുള്ളവർ, ബോർഡിങ്ങിന്​ മുമ്പ്​ വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക്​ വിസ, വിസിറ്റ്​ വിസ, ഇ വിസ തുടങ്ങിയവ) എന്നിവർക്ക്​ ബഹ്​റൈനിലേക്ക്​ വരാം.

ജി.സി.സി രാജ്യങ്ങളിൽനിന്ന്​ പൂർണ്ണമായി വാക്​സിൻ സ്വീകരിച്ചവർക്ക്​ യാത്ര ​പുറപ്പെടുന്നതിന്​ മുമ്പുള്ള നെഗറ്റീവ്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്​സിൻ സ്വീകരിച്ചതി​െൻറ സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഒൗദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ്​​ കാണിക്കണം. ബഹ്​റൈനിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം കഴിഞ്ഞവരെയാണ്​ പൂർണ്ണമായി വാക്​സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്​.

വാക്​സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്​കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം. ഒാൺലൈൻ റി​േപ്പാർട്ടും കൗണ്ടറിൽ കാണിക്കുന്ന പി.ഡി.എഫ്​ റിപ്പോർട്ടും ഒരേപോലെയായിരിക്കണം.

ബഹ്​റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന്​ അഞ്ച്​, 10 ദിവസങ്ങളിലും കോവിഡ്​ പരിശോധന നടത്തണം. വാക്​സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഇത്​ ബാധകമാണ്​. അതേസമയം, ആറ്​ വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ടെസ്​റ്റ്​ ആവശ്യമില്ല.

മൂന്ന്​ പരിശോധനക്കുമായി 36 ദിനാറാണ്​ ഫീസ്​ അടക്കേണ്ടത്​. ഇത്​ മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്​കിൽ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാർ കരുതണം.

വാക്​സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവി​​െൻറ പേരിലോ ഉള്ള താമസ സ്​ഥലത്തോ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ. താമസ​ സ്​ഥലത്തിന്‍റെ രേഖ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ ഹാജരാക്കണം.

Tags:    
News Summary - no quarantine in Bahrain for those who have been vaccinated from GCC countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.