ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറൻറീൻ ഇല്ല
text_fieldsമനാമ: ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് മാറ്റിയ സാഹചര്യത്തിൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ എയർഇന്ത്യ എസ്ക്പ്രസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ബഹ്റൈൻ തീരുമാനിച്ചത്.
ബഹ്റൈനി പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ) എന്നിവർക്ക് ബഹ്റൈനിലേക്ക് വരാം.
ജി.സി.സി രാജ്യങ്ങളിൽനിന്ന് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഒൗദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം. ബഹ്റൈനിൽ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്.
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഒാൺലൈൻ റിേപ്പാർട്ടും കൗണ്ടറിൽ കാണിക്കുന്ന പി.ഡി.എഫ് റിപ്പോർട്ടും ഒരേപോലെയായിരിക്കണം.
ബഹ്റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഇത് ബാധകമാണ്. അതേസമയം, ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ആവശ്യമില്ല.
മൂന്ന് പരിശോധനക്കുമായി 36 ദിനാറാണ് ഫീസ് അടക്കേണ്ടത്. ഇത് മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കിൽ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാർ കരുതണം.
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിെൻറ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ. താമസ സ്ഥലത്തിന്റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.