ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല കു​ടും​ബ​സം​ഗ​മം ഇ​ന്ന്

മ​നാ​മ: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ സ​ന​ദ് ബാ​ബാ​സി​റ്റി​യി​ൽ ന​ട​ത്തു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​കം ക​ലാ - കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, മാ​ജി​ക് ഷോ, ​ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ ഗാ​ന​മേ​ള, കോ​മ​ഡി ഷോ, ​ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36270537, 33655054.

Tags:    
News Summary - OICC Pathanamthitta District Family Gathering Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.