ഉ​മ്മ​ൻ ചാ​ണ്ടി സ്മാ​ര​ക ഓ​ൺ​ലൈ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ഠ​ശാ​ല

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഐ.​ടി ആ​ൻ​ഡ് മീ​ഡി​യ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്താ​ൻ പോ​കു​ന്ന, ഓ​ൺ​ലൈ​ൻ പാ​ഠ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം 16ന് ​രാ​ത്രി 7.30ന്, ​ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഒ​ഫീ​ഷ്യ​ൽ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ന​ട​ക്കും.

മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ‘ ഉ​മ്മ​ൻ ചാ​ണ്ടി സ്മാ​ര​ക - ഓ​ൺ​ലൈ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ഠ​ശാ​ല’ എ​ന്ന പ​രി​പാ​ടി.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ‘ജ​നാ​ധി​പ​ത്യ, മ​തേ​ത​ര ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല കോ​ൺ​ഗ്ര​സ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലോ​യേ​ർ​സ് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ഇ.​ആ​ർ. വി​നോ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

Tags:    
News Summary - Ommen Chandy Memorial Online Congress School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT