ആ​ശൂ​റ പ​രി​പാ​ടി​ക​ളി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വി​സ്​

മ​നാ​മ: ആ​ശൂ​റ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി. മു​ഹ​ർ​റം ഏ​ഴ്​ മു​ത​ൽ 10 രാ​ത്രി വ​രെ​യാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ.

വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ വെ​ളു​പ്പി​ന്​ മൂ​ന്ന്​ വ​രെ ആ​റി​ട​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കും. ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര ​മ​ന്ത്രി​ക്കും ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

ജി​ദ്​ ഹ​ഫ്​​സ്, ബി​ലാ​ദു​ൽ ഖ​ദീം, ബു​ർ​ഹാ​മ, സ​ൽ​മാ​നി​യ, ഗ​ഫൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കും ബ​സ്​ സ​ർ​വി​സു​ക​ൾ. ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ൽ ആ​ളു​ക​ൾ​ക്ക്​ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നും ഇ​ത്ത​ര​മൊ​രു സ​ർ​വി​സ്​ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

News Summary - Saujanya shuttle service to participate in Ashura events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.