പ്ര​തി​ഭ ശാ​സ്ത്ര ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ലി​റ്റി​ൽ പ്ലാ​ന​റ്റ്സ്’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്ര​തി​ഭ ശാ​സ്ത്ര ക്ല​ബ് ‘ലി​റ്റി​ൽ പ്ലാ​ന​റ്റ്സ്’ പ​രി​പാ​ടി

മ​നാ​മ: കു​ട്ടി​ക​ളെ അ​റി​വി​ന്റെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​തി​ഭ ശാ​സ്ത്ര ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ലി​റ്റി​ൽ പ്ലാ​ന​റ്റ്സ്’ പ​രി​പാ​ടി പ്ര​തി​ഭ ഹാ​ളി​ൽ ന​ട​ന്നു. ബ​ഹ്റൈ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​മു​ള്ള 50 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക്വി​സ് പ്രോ​ഗ്രാം പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി.

സ​യ​ൻ​സ് കേ​ര​ള ചാ​ന​ൽ എ​ഡി​റ്റ​ർ അ​രു​ൺ ര​വി​യു​ടെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 51- എ (​എ​ച്ച്) അ​നു​ച്ഛേ​ദ​പ്ര​കാ​രം ശാ​സ്ത്ര​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഓ​രോ പൗ​ര​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.

ശാ​സ്ത്ര​രം​ഗ​ത്ത് അ​നു​ദി​നം ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും അ​തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ അ​റി​വും കാ​ഴ്ച​പ്പാ​ടും പ​ക​ർ​ന്ന് ന​ൽ​കേ​ണ്ട​താ​യു​ണ്ട് എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.

ലി​റ്റി​ൽ പ്ലാ​ന​റ്റ്സി​ന്‍റെ ഭാ​ഗ​മാ​യി സൗ​ര​യൂ​ഥം കേ​ന്ദ്ര വി​ഷ​യ​മാ​യു​ള്ള സെ​മി​നാ​റി​ൽ വി​വി​ധ ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ക​ല​നം പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ൾ ശാ​സ്ത്രീ​യ രീ​തി​യി​ൽ നി​റ​ഞ്ഞ സ​ദ​സ്സി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ക്വി​സ് വി​ജ​യി​ക​ൾ​ക്കും സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡ​ൽ, മ​റ്റു സ​മ്മാ​ന​ങ്ങ​ൾ പ്ര​തി​ഭ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Pratibha Shastra Club organized 'Little Planets'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.