ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ‍്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് പ​രി​പാ​ടി റി​ഫ​യി​ലെ വ​ർ​ക്ക്‌​സൈ​റ്റി​ൽ ന​ട​ത്തി. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഹ്വാ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ഐ.​സി.​ആ​ർ.​എ​ഫ് വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വേ​ന​ൽ​ക്കാ​ലം സം​ബ​ന്ധി​ച്ച അ​വ​ബോ​ധം പ​ക​രു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്ത് കു​പ്പി​വെ​ള്ളം, ലാ​ബാ​ൻ, പ​ഴ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 270 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ളം, ജ്യൂ​സ്, പ​ഴ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ.​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ.​തോ​മ​സ്, സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, തേ​സ്റ്റ് ക്വ​ഞ്ചേ​ഴ്സ് 2024 കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജീ​വ​ൻ, ശി​വ​കു​മാ​ർ, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, ജോ​ൺ ഫി​ലി​പ്പ്, രു​ചി ച​ക്ര​വ​ർ​ത്തി, രാ​കേ​ഷ് ശ​ർ​മ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ICRF conducted First Quenchers event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.