മനാമ: ഇത്തവണ ബഹ്റൈനിലെ ഓണം പ്രവാസികൾക്ക് സമ്മാനങ്ങൾ വാരിക്കൂട്ടാനുള്ള അസുലഭ അവസരമാണ്. ഈ മാസം 27 ന് ലുലു ഗലേറിയ മാളിൽ ‘ഗൾഫ്മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിൽ നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷ് എന്നിവർ അതിഥികളായി എത്തുന്ന അടിപൊളി മത്സരങ്ങൾ. സമ്മാനങ്ങളുടെ നീണ്ട നിരയാണ് മത്സരാർഥികളെ കാത്തിരിക്കുന്നത്. കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മത്സരങ്ങളുമുണ്ട്.
ഗൃഹാതുര സ്മരണകളുണർത്തുന്ന ഓണപ്പാട്ടു മത്സരത്തിൽ പ്രവാസികളുടെ പരമാവധി അഞ്ചുപേരടങ്ങിയ ടീമിന് പങ്കെടുക്കാം. പ്രായപരിധിയില്ല. ഓണവുമായി ബന്ധപ്പെട്ട ചലച്ചിത്രഗാനങ്ങൾ അടക്കം പാടാം. ഏഴുമിനിറ്റാണ് സമയപരിധി.
രജിസ്റ്റർ ചെയ്യുമ്പോൾ പാട്ട് പാടി അതിന്റെ വിഡിയോ 973 3461 9565 എന്ന നമ്പരിൽ വാട്സ് ആപ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ് മത്സരം.
കുട്ടികളിലെ സർഗാത്മകത പുറത്തുകൊണ്ടുവരാനുള്ള മികച്ച അവസരമാണ് ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ് മത്സരം. ജൂനിയർ(5-8 വയസ്സ്, കളറിങ്), സീനിയർ (9-12 വയസ്സ്, ചിത്രരചന)വിഭാഗങ്ങളിലാണ് മത്സരം. രാവിലെ ഒമ്പത് മുതൽ 11വരെയാണ് മത്സരം. മത്സരാർഥികൾ ക്രയോൺ, കളർ പെൻസിൽ, റൈറ്റിങ് ബോർഡ് എന്നിവ കൊണ്ടുവരണം. വരക്കാനുള്ള പേപ്പർ മത്സരവേദിയിൽ നൽകും.
കുടുംബത്തോടൊപ്പം പാചക കലയുടെ മാറ്റുരക്കാനുള്ള അവസരമാണിത്. കുടുംബാംഗങ്ങളിലൊരാളോടൊപ്പം മത്സരത്തിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ പായസത്തിന്റെ റസിപ്പിയും വിഭവത്തിന്റെ ഫോട്ടോയും അപ് ലോഡ് ചെയ്യണം.
തിരഞ്ഞെടുക്കുന്ന മത്സരാർഥികൾക്ക് പായസ മത്സരത്തിൽ പങ്കെടുക്കാം.
മിസ്റ്റർ ആൻഡ് മിസ്സിസ് പെർഫെക്ട് കപ്പിൾ കോണ്ടസ്റ്റിൽ രസകരമായ മത്സരങ്ങളും ആക്ടിവിറ്റികളുമാണ് ഒരുക്കിയിരിക്കുന്നത്. പങ്കാളിയോടൊപ്പമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
ഈ മാസം 22 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തതിനുശേഷം ഒരുമിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോ 973 3461 9565 എന്ന നമ്പറിൽ വാട്സ് ആപ് ചെയ്യണം. വൈകുന്നേരം അഞ്ചുമുതൽ ഏഴുവരെയാണ് മത്സരം.ഐ.ഡി കാർഡിന്റെ കോപ്പിയും മത്സരാർഥികൾ കൊണ്ടുവരണം.
മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യൂ. Log on To Register: https://onam.madhyamam.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.